തിരുവനന്തപുരം : സപ്ലൈകോയിലൂടെ സബ്സിഡി നല്കി വില്‍ക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. പഞ്ചസാര ഉള്‍പ്പെടെ 13 സാധനങ്ങളുടെ വിലയാണ് വര്‍ധിക്കുന്നത്.
പരിപ്പ്, വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കള്‍ക്കാണ് വില കൂട്ടുന്നത്.വില വര്‍ധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ ഇടതുമുന്നണി യോഗത്തെ അറിയിച്ചു.
മന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് മുന്നണിയോഗത്തിന്റെ അനുമതി. ഉചിതമായ സമയത്ത് തീരുമാനമെടുക്കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്കി.
അതേസമയം നിലവില്‍ സപ്ലൈകോ കേന്ദ്രങ്ങളില്‍ സബ്സിഡി സാധനങ്ങളില്‍ മിക്കതും കിട്ടാനില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: