തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെന്ഷന് കുടിശ്ശിക നല്കാന് ധനവകുപ്പ് പണം അനുവദിച്ചു. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങും.
ക്ഷേമ പെന്ഷന് നാല് മാസത്തെ കുടിശ്ശികയാണുളളത്.6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്.
ഇതില്‍ ഒരു മാസത്തെ കുടിശ്ശിക നല്‍കുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പണം കണ്ടെത്താന്‍ വൈകിയതാണ് വിതരണം വൈകാന്‍ ഇടയാക്കിയത്.
നവകേരള സദസ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: