ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യവാക്‌സിന് അംഗീകാരം ലഭിച്ചു. യുഎസ് ആരോഗ്യമന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്. ഇക്‌സ്ചിക് എന്ന പേരിലാണ് ഇത് വിപണിയിൽ എത്തുക. 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുക.
ആഗോളതലത്തിൽ തന്നെ ഭീഷണിയായി തുടരുന്ന ചിക്കൻഗുനിയ കഴിഞ്ഞ 15 വർഷത്തിനിടയിൽ അഞ്ച് ദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. പേശിയിൽ ഇഞ്ചക്ഷൻ രൂപേണ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയിലിന് ഒടുവിലാണ് വാക്‌സിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.
18 വയസിനും അതിന് മുകളിലും പ്രായമുള്ളവരിലാണ് ട്രയൽ നടത്തിയത്. ഏകദേശം 3,500-ഓളം ആളുകളിൽ ട്രയൽ നടത്തിയാണ് പരീക്ഷണം വിജയത്തിലാണെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: