Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: ക്രൈംബ്രാഞ്ച് നടപടി അസാധാരണം; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ഇ ഡി കോടതിയില്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Nov 10, 2023, 02:26 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സംഘം തട്ടിപ്പില്‍ ഇ ഡി ശേഖരിച്ച രേഖകള്‍ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് നടപടി അസാധാരണം. കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്കിയത്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ അഭിപ്രായം.

രേഖകള്‍ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടു. കരുവന്നൂരില്‍ നിന്ന് നേരത്തെ ക്രൈംബ്രാഞ്ചും സഹ. വകുപ്പും ശേഖരിച്ച രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിട്ടും കൈമാറാന്‍ തയാറായിട്ടില്ല. കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കുകയും രണ്ടാംഘട്ടത്തില്‍ അന്വേഷണം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലേക്ക് നീങ്ങുകയും ചെയ്യുന്ന സമയത്താണ് ക്രൈംബ്രാഞ്ച് രേഖകള്‍ ആവശ്യപ്പെടുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും താത്പര്യപ്രകാരം പ്രതികളെ സഹായിക്കാനുള്ള നീക്കമെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പൂര്‍ണമായും നിസഹകരിച്ചിട്ടും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും പ്രധാന പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനും ഇ ഡിക്ക് സാധിച്ചു.

സംസ്ഥാന സര്‍ക്കാരിനും ക്രൈംബ്രാഞ്ചിനും ഇത് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഇ ഡി സ്വന്തം നിലയ്‌ക്ക് ശേഖരിച്ച തെളിവുകളാണ് ഇപ്പോള്‍ കേസ് ശക്തമാകാന്‍ കാരണം. ആദ്യ കുറ്റപത്രത്തില്‍ തന്നെ 55 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ പി. സതീഷ്‌കുമാറും പി.ആര്‍. അരവിന്ദാക്ഷനും ഇതിലുള്‍പ്പെടുന്നു. ഈ പ്രതികളെയെല്ലാം ക്രൈംബ്രാഞ്ച് ഒഴിവാക്കിയതായിരുന്നു. സിപിഎം നേതൃത്വവുമായുള്ള അടുപ്പമാണ് പ്രതികളെ ക്രൈംബ്രാഞ്ച് ഒഴിവാക്കാന്‍ കാരണമെന്നും ഇ ഡി കോടതിയില്‍ നല്കിയ മറുപടിയില്‍ പറയുന്നു. ഇത് തമ്മിലടിക്കാനുള്ള നേരമല്ല.

ക്രൈംബ്രാഞ്ച് നടപടി അപക്വമാണ്. നിക്ഷേപകര്‍ സൊസൈറ്റികള്‍ക്ക് മുന്നില്‍ യാചിക്കുകയാണ്. ജീവിതസമ്പാദ്യം നഷ്ടമായവരാണിവര്‍. ഇ ഡി അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ്. 55 പേര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. 90 കോടി കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇനി തുടരന്വേഷണം പൂര്‍ത്തിയാക്കണം. ഈ സമയത്ത് രേഖകള്‍ കൈമാറുന്നത് അന്വേഷണത്തെ തടസപ്പെടുത്തും.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന ഏജന്‍സികളുടെ ശ്രമം ശ്രദ്ധയില്‍പെട്ടതായും ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: crime branchEDKaruvannur Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

News

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

Kerala

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയ്‌ക്ക് തിരിച്ചടി, 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.