വാഷിങ്ടണ്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ഭാരതത്തിലെ സ്ത്രീകള്‍ മറുപടി നല്‍കണമെന്ന് വിഖ്യാത ഹോളിവുഡ് നടിയും ഗായികയുമായ മേരി മില്‍ബെന്‍. നിതീഷ്കുമാറിനെ മാറ്റി മുഖ്യമന്ത്രിയാകാന്‍ സ്ത്രീകള്‍ തയാറാകണമെന്ന് അവര്‍ പറഞ്ഞു.
ലോകത്തെല്ലായിടത്തും തെരഞ്ഞെടുപ്പ് കാലമാണ്. അമേരിക്കയിലും ഭാരതത്തിലുമൊക്കെ തെരഞ്ഞെടുപ്പാണ്. ഞാന്‍ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നു. എന്തിനാണ് ഞാന്‍ ഭാരതത്തിലെ കാര്യങ്ങള്‍ ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ഉത്തരം ലളിതമാണ്, ഞാന്‍ ഭാരതത്തെ സ്നേഹിക്കുന്നു. ഭാരതത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്ക് ഏറ്റവും മികച്ച നേതാവ് പ്രധാനമന്ത്രി മോദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
യുഎസ്-ഭാരത ബന്ധത്തിനും ലോകത്തെ ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും കരുത്തേകുന്ന നേതാവാണ് അദ്ദേഹം, മില്‍ബെന്‍ പറഞ്ഞു.
മോദിയെപ്പോലൊരാളെ നേരിടുമെന്ന് പറയുന്ന നേതാവിന്റെ നിലവാരമാണ് നിതീഷ്കുമാറില്‍ കാണുന്നത്. സ്ത്രീകളുടെ അന്തസിന് നേരെയാണ് അയാള്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഈ വെല്ലുവിളിക്ക് ഒരേയൊരു ഉത്തരമേയുള്ളൂ.
അയാളെ മാറ്റി ധീരയായ ഒരു സ്ത്രീ മുന്നോട്ട് വന്ന് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കണം. ഞാന്‍ ഭാരതീയ ആയിരുന്നെങ്കില്‍ അതുതന്നെ ചെയ്യുമായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ബിജെപി സ്ത്രീകളെ ശാക്തീകരിക്കണമെന്നാണ് എന്റെ അഭിപ്രായം, മേരി മില്‍ബെന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: