കോട്ടയം: ഡോളര്‍, സ്വര്‍ണക്കടത്തുകള്‍ നടത്തിയ യഥാര്‍ത്ഥ പ്രതിയെ ഇരുട്ടില്‍ നിര്‍ത്തി ബാക്കി സഹായികളെ പ്രതികളാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് പക്ഷപാതപരമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജ്.
ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. 2017 ജനുവരിയില്‍ പിണറായി യുഎഇ സന്ദര്‍ശനത്തിന് പുറപ്പെട്ടതോടെയാണ് കള്ളക്കടത്തിന് ആരംഭമായത്. യുഎഇയിലെത്തിയ ശേഷം ബാഗ് മറന്നെന്നും അത് എത്രയും വേഗം നയതന്ത്ര പാഴ്സലായി യുഎഇയില്‍ എത്തിക്കണമെന്നും കോണ്‍സലേറ്റിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടതോടെയാണ് കള്ളക്കടത്തിന് ആരംഭം കുറിച്ചത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: