പനാജി : 37ാമത് ദേശീയ ഗെയിംസ് 2023 ഇന്ന് ഗോവയില്‍ സമാപിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ, മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പനാജിയിലെ ശ്യാമപ്രസാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങ് നടന്നത്.
സ്പോര്‍ട്സ് ഇപ്പോള്‍ പ്രതിഭ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയായി മാറിയെന്ന് ചടങ്ങില്‍ സദസിനെ അഭിസംബോധന ചെയ്ത് ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി എല്ലാവര്ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ കഠിനാധ്വാനത്തെ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് പ്രശംസിച്ചു.
ദേശീയ ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്ഷിപ്പിനായുളള രാജാ ഭലേന്ദ്ര സിംഗ് ട്രോഫി മഹാരാഷ്ട്രയ്ക്ക് നല്കി. 80 സ്വര്‍ണമടക്കം 228 മെഡലുകളാണ് മഹാരാഷ്ട്രയുടെ സമ്പാദ്യം. മികച്ച വനിതാ അത്ലറ്റിനുളള ട്രോഫി പ്രണതി നായികിനും സംയുക്ത കേറ്റിനും മികച്ച പുരുഷ അത്ലറ്റ് ട്രോഫി ശ്രീഹരി നടരാജിനും ലഭിച്ചു.
ഒക്ടോബര്‍ 26-ന് ആരംഭിച്ച ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 66 സ്വര്‍ണമടക്കം 126 മെഡലുകളുമായി സര്‍വീസസ് സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 62 സ്വര്‍ണമടക്കം 192 മെഡലുകളുമായി ഹരിയാന മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: