വാരാണസി: വിഖ്യാത സാഹിത്യകാരന് മുന്‍ഷി പ്രേംചന്ദിന് സ്മാരകമായി അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ലമാഹിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മ്യൂസിയം ഒരുക്കുന്നു. പ്രേംചന്ദിന്റെ ജീവിതവും സാഹിത്യസംഭാവനകളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ മ്യൂസിയത്തില്‍ അവതരിപ്പിക്കും. പത്ത് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മേഷ്റാം അറിയിച്ചു.
സാമൂഹിക അവബോധം സൃഷ്ടിച്ച എഴുത്തുകാരനാണ് മുന്‍ഷി പ്രേംചന്ദെന്ന് യുപി സാംസ്കാരിക വകുപ്പ് മന്ത്രി ജയ് വീര്‍ സിങ് പറഞ്ഞു. അദ്ദേഹം ജനിച്ച വീട് സന്ദര്‍ശിക്കാന്‍ നൂറ് കണക്കിന് സാഹിത്യപ്രേമികള്‍ എല്ലാ വര്‍ഷവും എത്താറുണ്ട്. അതുകൊണ്ടുതന്നെ ആ വീട് അങ്ങനെതന്നെ നിലനിര്‍ത്തി അതിനോട് ചേര്‍ന്നാണ് മ്യുസിയം വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: