തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു നേരെ ബോംബ് ഭീഷണി സന്ദേശം നടത്തിയ വ്യക്തിയെ പിടികൂടി കേരളാ പോലീസ്. ഇന്ന് രാവിലെ 11 മണിയോടെയാണ് പോലീസ് ആസ്ഥാനത്തെ് കണ്ട്രോള് റൂമിലേക്ക് സന്ദേശമെത്തിയത്ത്.
സംഭവത്തിന്റെ ആദ്യ മിനുറ്റുകളില്‍ തന്നെ സന്ദേശം വന്നത് പൊഴിയൂരില്‍ നിന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് ഫോണ്‍വിളിച്ചയാളെ പിടികൂടിയത്. കുളത്തൂര്‍ സ്വദേശി നിതിനാണ് കസ്റ്റഡിയിലായത്. ഇയ്യാളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നായിരുന്നു സന്ദേശം. സന്ദേശം ഗൗരതരമല്ലെന്നാണ് പ്രാഥമിക നികമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: