ന്യൂദല്‍ഹി: ഓണാഘോഷത്തിന്റെ പേരില്‍ ഹമാസ് അനുകൂല പരിപാടി സംഘടിപ്പിക്കാനുള്ള ഇടത്-മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമം തടഞ്ഞ് ജെഎന്‍യു അധികൃതര്‍.
‘ഐക്യദാര്‍ഢ്യത്തിന്റെ ഓണം’ എന്ന പേരില്‍ ഇന്ന് വൈകിട്ട് ജെഎന്‍യു കാമ്പസില്‍ നടത്താനിരുന്ന പരിപാടിയാണ് സര്‍വകലാശാല അധികൃതര്‍ തടഞ്ഞത്. വാമനനെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തി, പലസ്തീന് പതാക ഉടുത്ത് നില്ക്കുന്ന മഹാബലിയെ പോസ്റ്റര്‍ ആക്കിയാണ് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചത്.
കാമ്പസില്‍ ഹമാസ് അനുകൂല പ്രകടനം നടത്താനാണ് ശ്രമമെന്ന വിവരം ലഭിച്ചതോടെയാണ് സര്‍വകലാശാല അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. കാമ്പസിന്റെ പല ഭാഗങ്ങളായി ചെറു പരിപാടികള്‍ക്ക് ശ്രമിച്ചെങ്കിലും അതും അധികൃതര്‍ തടഞ്ഞു.
ഓണം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഓണത്തിന്റെ പേരുപയോഗിച്ച് വിദ്യാര്‍ത്ഥികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടന്ന നീക്കത്തിനെതിരെ മലയാളികളടക്കം വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: