സാംബ: വീണ്ടും കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഢ്, അര്‍ണിയ സെക്ടറുകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയോടെ പാകിസ്ഥാന് റേഞ്ചര്‍മാര്‍ വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ ഒരു അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാന് വെടിയേറ്റു.
പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി രാംഗഢിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു, അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് പരിക്കേറ്റ ജവാനെ അവിടെ എത്തിച്ചതെന്ന് രാംഗഢിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ ലംഘനത്തിനും പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതിനും പാകിസ്ഥാന് റേഞ്ചര്‍മാര്‍ക്ക് ഉചിതമായ മറുപടി നല്‍കിയതായി ജമ്മുവിലെ ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. വെടിവയ്പ്പില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായി എന്നും തുടര്‍ന്ന് സൈനികര്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് നാട്ടുകാര്‍പറഞ്ഞു. 45 വര്‍ഷത്തിന് ശേഷമാണ് ഈ പ്രദേശത്ത് വെടിവയ്പ്പ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: