കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. രാത്രി 7ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ എഫ്‌സിയാണ് എതിരാളികള്‍. നിലവില്‍ രണ്ട് കളികളില്‍ നിന്ന് 4 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗോകുലം. കളിച്ച രണ്ട് കളിയും തോറ്റ രാജസ്ഥാന്‍ എഫ്‌സിക്ക് ഇതുവരെ പോയിന്റൊന്നുമില്ല.
ആദ്യ കളിയില്‍ ഇന്റര്‍ കാശിയുമായി 2-2ന് സമനില പാലിച്ച ഗോകുലം രണ്ടാം കളിയില്‍ നെരോക്ക എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ഇന്ന് തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഗോകുലം സ്വന്തം മൈതാനമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.
അവരുടെ സ്പാനിഷ് താരവും നായകനുമായ അലക്‌സ് സാഞ്ചസിന്റെ മിന്നുന്ന ഫോമിലാണ് പ്രതീക്ഷകള്‍. കഴിഞ്ഞ കളിയില്‍ നെരോക്കയ്‌ക്കെതിരെ രണ്ട് ഗോളടിച്ച് മികച്ച ഫോമിലാണ് സാഞ്ചസ്. ഇന്റര്‍ കാശിക്കെതിരായ ആദ്യ കളിയിലും സാഞ്ചസ് ഗോളടിച്ചിരുന്നു. കഴിഞ്ഞ രണ്ട് കളിയില്‍ നിന്ന് മൂന്ന് ഗോളാണ് സാഞ്ചിന്റെ സമ്പാദ്യം. മറ്റൊരു സ്പാനിഷ് താരമായ പെര്‍ഡോമോ ബോര്‍ഗസും നൈജീരിയന്‍ താരമായ ജസറ്റിന്‍ ഇമ്മാനുവലും മികച്ച ഫോമിലാണ്. മലയാളി താരം പി.എന്‍. നൗഫലും ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. മികച്ച പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ് ഗോകുലത്തിന്റെ കരുത്ത്.
രാജസ്ഥാന്‍ എഫ്‌സിയാകട്ടെ ആദ്യ കളിയില്‍ റിയല്‍ കശ്മീരിനോട് 2-0നും ദല്‍ഹി എഫ്്‌സിയോട് 4-3നും പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ ഇന്ന് വിജയം ലക്ഷ്യമിട്ടായിരിക്കും അവരും കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: