തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആരും വിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെടാത്ത, സര്‍ക്കാര്‍ ശക്തികളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന സിപിഐ നേതാവ് ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ.
കോടികളുടെ തിരിമറിയും തട്ടിപ്പും ആണ് ഇവിടെ നടന്നത്. കണ്ടലയിലുള്ള ഭാസുരാംഗന്റെ വീടും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിനായി ഭാസുരാംഗനുമൊത്ത് ഇഡി എത്തി. നേരത്തെ ഭാസുരാംഗന്റെ പൂജപ്പുര വീട്ടിലും ഇഡി പരിശോധിച്ചിരുന്നു.
ഭാസുരാംഗനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി രണ്ടു വീടുകളിലേക്കും കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: