തിരുവനന്തപുരം: വീണ്ടും രാജ്യവിരുദ്ധ പോസ്റ്ററുമായി എസ്എഫ്ഐ. ഇടത് അനുഭാവമാനേജ്മെന്റ് നടത്തുന്ന തിരുവനന്തപുരം ലോ അക്കാദമി കോളേജിലാണ് നവാഗതരെ വരേവേല്‍ക്കാന്‍ പോസ്റ്റര്‍ പതിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ദേശീയതയെ അപമാനിക്കുന്ന തരത്തിലാണ് ബോര്‍ഡിലെ വാചകം. രാഷ്ട്രബോധം വേണ്ടെന്നും എല്ലാവരും ഭൂമിയിലെ അവകാശികളാണെന്നുമാണ് വാചകം.
ആ ബോര്‍ഡിനൊപ്പം പാലസ്തീനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുളള ബോര്‍ഡും ഉണ്ട്. ദേശീയതയെ തകര്‍ക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തില്‍ നേരത്തേയും നിരവധി ബോര്‍ഡുകള്‍ എസ്എഫ്ഐ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് വിക്ടോറിയ കോളേജില്‍ ദേശീയ ബോധത്തെ ആക്ഷേപിക്കുന്ന രീതിയില്‍ ബോര്‍ഡ് ഉയര്‍ന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളജില്‍ സ്ഥാപിച്ച അശ്ലീല പോസ്റ്ററിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: