അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് തയാറെടുക്കുന്ന അയോധ്യയിലെ ശ്രീരാമക്ഷേത്രം ദീപാവലിക്കൊരുങ്ങുന്നു. നിര്‍മാണത്തിലിരിക്കുന്ന കൊത്തളങ്ങളും ദീപനിരകളാല് അലങ്കരിക്കുമെന്ന് ശ്രീരാമജന്മഭൂമിതീര്‍ത്ഥക്ഷേത്ര ന്യാസ് അംഗം അനില്‍ മിശ്ര അറിയിച്ചു. ശ്രീരാമക്ഷേത്രം പൂക്കളാല്‍ അലങ്കരിക്കും. 100 മീറ്റര്‍ ദര്‍ശനപഥം പ്രത്യേകമായി അലങ്കരിക്കും. രാമക്ഷേത്ര നിര്‍മാണ സമിതിയുടെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമിതി ചെയര്മാന് നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ ഇന്നലെ നിര്‍മാണ പുരോഗതി വിലയിരുത്തി. താഴത്തെ നിലയുടെ പ്രവൃത്തി ജനുവരി ആദ്യം പൂര്‍ത്തിയാകും. തറ, തൂണുകളിലെ ശില്പങ്ങള്, ശ്രീകോവില്‍, വൈദ്യുതി, കവാടങ്ങള്‍, റോഡുകള്‍ തുടങ്ങിയവ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും.
തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കോട്ടയുടെ കിഴക്ക്ഭാഗം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഫ്ലോറിങ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലൈറ്റിങ് ജോലികള്‍ നടക്കുക. തൂണുകളില്‍ കലാസൃഷ്ടികള്‍ ഒരുക്കും. ഇതിനായി പ്രത്യേകം പ്രകാശ സംവിധാനങ്ങള്‍ ഒരുക്കും. ക്ഷേത്രത്തിനുള്ളിലെ 14 വാതിലുകളും തയ്യാറായിക്കഴിഞ്ഞു. രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നു, അനില്‍ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: