.ന്യൂദൽഹി: ഇസ്രായേൽ സൈനിക സേനയുടെ ശക്തിയായ ഹെർമിസ് 900 യുഎവി ഡ്രോണുകൾ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ്. ഇസ്രയേലിന്റെ എൽബിറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് 900 യുഎവി ഡ്രോണുകള്‍ അദാനി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടിയാണ് ആദ്യം നിര്‍മ്മിക്കുക.
അദാനി ഡിഫൻസ് കമ്പനിയാണ് ഡ്രോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇതിന്റെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
നിരീക്ഷണത്തിനും ചാര പ്രവൃത്തിക്കുമാണ് ഇത്തരത്തിലുള്ള ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സിഗ്നലുകൾ തടസ്സപ്പെടുത്തികൊണ്ട് ചാര പ്രവൃത്തി നടത്താൻ കഴിയുമെന്നതാണ് ഈ ഡ്രോണുകളുടെ പ്രത്യേകത. കൂടാതെ ആക്രമണങ്ങൾ നടത്താനും ഹെർമിസ് ഡ്രോണുകൾ ഉപയോഗിക്കാം.ഇപ്പോള്‍ 35 രാജ്യങ്ങള്‍ ഈ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
30 മണിക്കൂർ മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി ഡ്രോണിന് പറക്കാൻ കഴിയും. രണ്ട് പേർക്ക് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയുന്നതാണ് ആളില്ലാ ഡ്രോണ്‍. ഏകദേശം 27.3 അടിയാണ് ഇതിന്റെ നീളം. കൂടാതെ 49 അടിയാണ് ചിറകുകളുടെ നീളം. 450 കിലോ ഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ഇതിനാവും.. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയുള്ള ഡ്രോണിന് പരമാവധി 30000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: