നാദാപുരം: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വാണിമേല്‍ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം നിലച്ചു.
മൂന്ന് മാസത്തെ വാടക കുടിശ്ശികയായതോടെ കുട്ടികളെ സ്കൂളില്‍ എത്തിച്ചിരുന്ന വാഹനം ഓട്ടം നിര്‍ത്തിയതാണ് സ്കൂളിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. രണ്ട് അധ്യാപകരും ഒരു ആയയും അടക്കും മൂന്ന് പേര്‍ക്കും ശമ്പളം മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു. 2015 ലാണ് വാണിമേല്‍ പഞ്ചായത്തിലെ പരിപ്പുപാറയില് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
എന്നാല്‍ താമസിയാതെ സ്കൂളിന്റെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് രക്ഷിതാക്കളും മറ്റും മുറവിളി കൂട്ടിയിട്ടും കെട്ടിടം പ്രവര്‍ത്തനം വീണ്ടും തുടങ്ങിയില്ല. ഇതോട രക്ഷിതാക്കള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതി നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വാണിമേല്‍ പഞ്ചായത്തിലെ നിയമസഹായ കേന്ദ്രത്തില്‍ നടന്ന ക്യാമ്പില്‍ അതോറിറ്റി യുടെ ജില്ലാ ചെയര്‍മാനായ ജഡ്ജ് ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം 2018 ജൂണ്‍ മാസത്തില്‍ ബഡ്സ് സ്കൂളിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു.
സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി മുതലായ പരിശീലനത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഉപകരണങ്ങള്‍ ഉണ്ടങ്കിലും സ്ഥല പരിമിതികാരണം പരിശീലനം നല്കാന് കഴിയുന്നില്ലന്ന് രക്ഷിതാക്കള്‍ പറയുന്നത്. സുകൂള്‍ അടച്ചതോടെ വാണിമേല്‍ പഞ്ചായത്തിന്റെ മലയോര മേഖലകളായ കുറ്റല്ലൂര്‍, പാലൂര് വനവാസികോളനികളില് നിന്ന് അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ പഠനം ഇതോടെ മുടങ്ങിരിക്കുകയാണ്.
26 ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ ബഡ്സ് സ്കൂളില്‍ പഠിക്കുന്നത്. കഴിഞ്ഞ ബഡ്സ് സ്കൂള്‍ കലോത്സവത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച സ്കൂളിന്റെ ദയനീയവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്.
അതെ സമയം ഗ്രാമ പഞ്ചായത്തില്‍ ഫണ്ടിന്റെ അപര്യാപ്തയാണ് ശബളം മുടങ്ങാന്‍ കാരണമായെതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: