മാവേലിക്കര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികളുടെ പ്രചാരകനായി ഒരു യുവാവ്. ഇന്ത്യന്‍ യുവത്വം സ്വയം തൊഴില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തില്‍ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ജിനീയറിങ് ബിരുദധാരി കൂടിയായ മാവേലിക്കര തെക്കേക്കര ചൂരല്ലൂര്‍ മുണ്ടിയത്ത് തെക്കതില്‍ വിനീത് ചന്ദ്രന് സംരഭകരുടെ വഴികാട്ടിയാകുന്നത്.
പ്രധാനമന്ത്രിയുടെ എന്റര്‍ പ്രണര്‍ഷിപ്പ് പ്രോഗ്രാം വഴി മുദ്ര യോജന പ്രകാരം പുതിയ 15 ഓളം വ്യവസായ യൂണിറ്റുകളും 40ഓളം ചെറുകിട സംരംഭങ്ങളും ഈ കൊച്ചു ഗ്രാമത്തില്‍
തുടങ്ങിയതിന്റെ പിന്നിലും ഈ യുവാവിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്്. അടുത്ത ദിവസങ്ങളില്‍ നാല് സിഎന്‍ജി ഓട്ടോറിക്ഷകള്‍ തെക്കേക്കരയുടെ ഗ്രാമവീഥികളില്കൂടി ഓടിതുടങ്ങുന്നതിന് പിന്നിലും വിനീതിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ്. ജീവിതം മുന്നോട്ടു തള്ളി നീക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംഘടിപ്പിച്ചു നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കാനും ഈ ചെറുപ്പക്കാരന് സാധിക്കുന്നു.
കേന്ദ്ര പദ്ധതിയായഉജ്ജ്വല് യോജന, കിസാന്‍സമ്മാന്‍ നിധി തുടങ്ങിയ പദ്ധതികളും തെക്കേക്കരയിലെ ജനങ്ങളിലെത്തിക്കാനും ഈ യുവാവിന് കഴിഞ്ഞു. ബിജെപി തെക്കേക്കര തെക്ക് മേഖലയിലെ പ്രസിഡന്റുകൂടിയാണ് വിനീത് ചന്ദ്രന്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ബിജെപി ഏരിയ സെക്രട്ടറി ജയരാജ് വരേണിക്കലിന്റേയും മറ്റ്് സഹപ്രവര്‍ത്തകരുടേയും പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം
പകരുന്നതായി വിനിത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: