കൊല്‍ക്കത്ത : ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടി കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ നിധിരാംപൂര് ഗ്രാമത്തിലാണ് സംഭവം.
കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാവ് ശുഭദീപ് മിശ്ര എന്ന ദീപു മിശ്രയാണ് കൊല്ലപ്പെട്ടത്.
അതേസമയം ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങി മറ്റൊരിടത്ത് താമസം തുടങ്ങിയ ശുഭദീപ് ചൊവ്വാഴ്ച വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഈ വര്‍ഷം ശുഭദീപ് മിശ്ര ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: