ന്യൂദല്‍ഹി : ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്ക് ‘ദിയ ഓഫ് ഹോപ്പ്’ (പ്രതീക്ഷയുടെ വിളക്ക്) പ്രകാശിപ്പിക്കണമെന്ന് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി നൂർ ഗിലോൺ ഭാരതീയരോടെ ആഹ്വാനം ചെയ്തു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്ക് വച്ച് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്.
ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണം നടന്നിട്ട് ഇന്നലെ കൃത്യം ഒരു മാസം തികയുന്ന വേളയിലാണ് ഭാരതത്തിലെ ജനങ്ങളോട് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
“ഞങ്ങളുടെ പ്രിയപ്പെട്ടവരിൽ 240 പേരെ ഒരു മാസമായി ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുകയാണ്. യുദ്ധത്തില്‍ വിജയശ്രീലാളിതനായി ജന്മ നാട്ടിലേക്കുള്ള ശ്രീരാമന്റെ തിരിച്ച് വരവാണ് ജനങ്ങള്‍ വിളിക്ക് തെളിയിച്ച് ദീപാവലിയായി കൊണ്ടാടുന്നത്. ഈ ദീപാവലി ദിനത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും സുരക്ഷിതമായ തിരിച്ച വരവിനായി നിങ്ങള്‍ ഒരു തിരി കത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിന്റെ ഫോട്ടോസും വീഡിയോസും ഞങ്ങളെ ടാഗ് ചെയ്ത് പങ്ക് വയ്‌ക്കണം”, നൂര്‍ ഗിലോണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ സൈന്യം ഓക്ടോബര്‍ 7 ന് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത വിവിധ ആയുധങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഹാന്‍ഡ് ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ആര്‍പിജികള്‍, സ്‌ഫോടക വലയങ്ങള്‍ തോക്കുകള്‍, റോക്കറ്റുകള്‍, മിസൈല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിരപരാധികളായ ഇസ്രയേല്‍ പൗരന്‍മാരുടെ ജീവനപഹരിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണ് ഇതൊക്കെയെന്ന് ഐഡിഎഫ് പറഞ്ഞു.
240 of our loved ones have been held hostage by #HamasTerrorists for a month.
Every #Diwali, we celebrate Lord Ram's return by lighting Diyas.
THIS #Diwali2023 we invite you to light a Diya 🪔 in the hope of having our loved ones return 🫶🏼
Tag us and share your photos using… pic.twitter.com/281xfx4Xa1
— Israel in India (@IsraelinIndia) November 8, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: