തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നിയോഗിക്കപ്പെട്ട എന്‍ജിനീയറിങ് വിഭാഗം ജീവനക്കാരായ ട്രാക്ക് മെയിന്റെയിനര്‍മാരെ ക്ലറിക്കല്‍ ജോലികള്‍ ചെയ്യിക്കുന്നതിനെതിരെ ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് (ബിഎംഎസ്) നടത്തിയ പ്രതിഷേധം ഫലം കണ്ടു. മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ സഹായിക്കുന്ന ജോലിയില്‍ നിന്ന് ട്രാക്ക് മെയിന്റെയിനര്‍മാരെ തിരികെ വിളിക്കാന്‍ സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ അരുണ്‍ രാജഗോപാല്‍ ഉത്തരവിറക്കി.
ഈ ആവശ്യം ഉന്നയിച്ച് ഡിആര്‍കെഎസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എന്‍ജിനിയറിങ് (പി/ഡബഌുഎവൈ) സെക്ഷന്‍ ജീവനക്കാരില്‍ നിന്നും ട്രാക്ക് മെയിന്റെയിനര്മാരില് നിന്നും ഒപ്പ് ശേഖരണം നടത്തി സിഇഒയ്ക്കും ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. ഓഫീസില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ട്രാക്ക് മെയിന്റെയിനര്മാര്ക്ക് സീനിയര്‍ ട്രാക്ക് മെയിന്റനര്‍മാരുടെ സേവന രേഖകള്‍/എച്ച്ആര്‍എംഎസ് ഡാറ്റ മുതലായവ ലഭിക്കുന്നതിന് ഇടയാക്കും. ഇത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിആര്‍കെഎസ് ചൂണ്ടിക്കാട്ടി.
സുരക്ഷ ഉറപ്പാക്കാന്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് മെയിന്റെയിനര്‍മാരെ നിയമിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും ഇവരെ മറ്റു ജോലികള്‍ക്കായി വിന്യസിപ്പിക്കുന്നത് ട്രാക്ക് മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും റെയില്‍വേക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും ഡിആര്‍കെഎസ് മുന്നറിയിപ്പും നല്‍കിയിരുന്നു. മതിയായ ഓപ്പണ്‍ ലൈന്‍ ട്രാക്ക് മെയിന്റനന്‍സ് സ്റ്റാഫിന്റെ എണ്ണം ഉറപ്പാക്കണമെന്നും കാര്‍മിക് സംഘ് ആവശ്യപ്പെട്ടു. ഡിആര്‍കെഎസിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ട്രാക്ക് മെയിന്റെയിനര്‍മാരെ ക്ലറിക്കല്‍ ജോലിയില്‍ നിന്ന് തിരികെ വിളിക്കാന്‍ ഉത്തരവിറക്കിയത്.
ഓഫീസുകളില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ സഹായികളായും വര്‍ക്ക് കേഡറിലും മറ്റ് യൂണിറ്റുകളിലും ട്രാക്ക് മെയിന്റനര്‍മാരെ വിന്യസിക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ ടി വി സി ഡിവിഷണല്‍ ഓഫീസ്, എസ്എസ്ഇ/വര്‍ക്കുകള്‍, അസിസ്റ്റന്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സിഎന്‍ ഓഫീസുകള്‍, ജിഎസ്യു, ഓഫീസര്‍മാരോട് വര്‍ക്കിങ് അറേഞ്ച്മെന്റ് എന്ന നിലയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും പിന്‍വലിക്കാനും
സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: