Categories: Kerala

കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗജനതയെ അപമാനിച്ചു; കേന്ദ്രപട്ടികവര്‍ഗ്ഗ കമ്മിഷന് പരാതി നല്‍കി യുവമോര്‍ച്ച

യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജാണ് ദേശീയ കമ്മിഷനെ സമീപിച്ചത്.

Published by

ന്യൂദല്‍ഹി: കേരളീയം പരിപാടിയില്‍ ഗോത്ര വര്‍ഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തില്‍ കേന്ദ്ര പട്ടിക വര്‍ഗ കമ്മിഷന് യുവമോര്‍ച്ച പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഉടന്‍ എസ് ടി കമ്മിഷന്‍ സന്ദര്‍ശനം നടത്തും. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജാണ് ദേശീയ കമ്മിഷനെ സമീപിച്ചത്.

ഗോത്രവര്‍ഗക്കാരെ ലൈവ് മ്യൂസിയം എന്ന പേരിട്ട് ദിവസങ്ങളോളം സംസ്ഥാന തലസ്ഥാനത്ത് പ്രദര്‍ശന വസ്തുവാക്കി നിര്‍ത്തിയെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് പി. ശ്യാംരാജ് അറിയിച്ചു. പട്ടികവര്‍ഗ കമ്മിഷനംഗം അനന്ത് നായകിന് എസ്ടി കമ്മിഷന്‍ ആസ്ഥാനത്തെത്തിയാണ് പരാതി കൈമാറിയത്. വിഷയത്തില്‍ ഉടനടി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാത്തത്, മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം, അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ്, വയനാട്ടിലെ സ്‌കൂളുകളില്‍ നിന്നുമുള്ള ഡ്രോപ്പ് ഔട്ട്, ഇടുക്കിയിലെ യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അടിയന്തര ഇടപെടലുകള്‍ ആവശ്യമാണെന്നും നിവേദനത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by