Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസ് ശതാബ്ദിയില്‍ സമാജ പരിവര്‍ത്തനത്തിന് അഞ്ചിന പദ്ധതി

Janmabhumi Online by Janmabhumi Online
Nov 8, 2023, 07:00 am IST
in India, Parivar
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ തീരുമാനങ്ങള്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വിശദീകരിക്കുന്നു. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സമീപം

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ തീരുമാനങ്ങള്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വിശദീകരിക്കുന്നു. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

ഭുജ്(ഗുജറാത്ത്): ആര്‍എസ്എസ് ശതാബ്ദിയില്‍ അഞ്ച് പ്രത്യേക വിഷയങ്ങളിലൂന്നി സമാജപരിവര്‍ത്തനം സാധ്യമാകണമെന്നതാണ് കാര്യകാരി മണ്ഡല്‍ ചര്‍ച്ച ചെയ്തതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതിവിവേചനം, അയിത്തം തുടങ്ങിയവ ഇല്ലാതാക്കി എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് സാമാജിക സമരസത സാധ്യമാക്കുകയാണ് ഒരു കാര്യം. സമാജത്തിനും സംസ്‌കൃതിക്കും വേണ്ടി അടുത്ത തലമുറയെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബ പ്രബോധനം എന്നതാണ് രണ്ടാമത്തേത്, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന്റെ കാഴ്ചപ്പാടില്‍ സമാജത്തെ സജ്ജമാക്കുന്നതിന് പരിശ്രമിക്കും. ജോധ്പൂരില്‍ 45 ദിവസം കൊണ്ട് 14000 കിലോമീറ്റര്‍ പരിസ്ഥിതി സംരക്ഷണസന്ദേശവുമായി പ്രവര്‍ത്തകര്‍ യാത്ര ചെയ്ത് 12 ലക്ഷത്തിലേറെ വൃക്ഷത്തൈകള്‍ നട്ടത് ഇതിന്റെ ഭാഗമാണ്. സ്വദേശി ജീവിതത്തില്‍ ആവിഷ്‌കരിക്കണം. മാതൃഭാഷ, സംസ്‌കൃതി എന്നിവയിലെല്ലാം ഈ സ്വദേശി ജീവിത ശൈലി പ്രകടമാകണം. ഭരണഘടനയെയും നിയമങ്ങളെയും മൂല്യവ്യവസ്ഥയെയും അംഗീകരിക്കുന്ന പൗരബോധം എല്ലാവരിലും വളര്‍ത്തുകയാണ് അഞ്ചാമത്തെ വിഷയം. പൗരന് രാഷ്‌ട്രത്തോട് നിര്‍വഹിക്കാന്‍ കര്‍ത്തവ്യമുണ്ടെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളില്‍ സുരക്ഷയുടെയും ക്ഷേമത്തിന്റെയും കാഴ്ചപ്പാടില്‍ ജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനം വേണമെന്ന് കാര്യകാരിമണ്ഡല്‍ ചര്‍ച്ച ചെയ്തു. സീമാ ജാഗരണ്‍ മഞ്ച് എന്ന സംവിധാനത്തിലൂടെ അതിര്‍ത്തിയിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം സ്വാവലംബനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുമ്പ് അതിര്‍ത്തികള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന സര്‍ഹത് കോ പ്രണാം എന്ന പരിപാടി നടത്തിയിരുന്നു. അതിര്‍ത്തി സുരക്ഷിതമാണെങ്കില്‍ ദേശമാകെ സുരക്ഷിതമായിരിക്കും. ഈ ഗൗരവം അതിര്‍ത്തി ഗ്രാമങ്ങളിലെ പദ്ധതികളിലും പരിപാടികളിലും വേണം, സര്‍കാര്യവാഹ് പറഞ്ഞു.

സംഘശിക്ഷാ വര്‍ഗ് പാഠ്യപദ്ധതിയില്‍ മാറ്റം

ആര്‍എസ്എസ് പരിശീലന ശിബിരങ്ങളായ സംഘശിക്ഷാവര്‍ഗുകളിലെ പാഠ്യക്രമങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്തുവെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ശാരീരിക്, ബൗദ്ധിക് കാര്യക്രമങ്ങള്‍ക്ക് പുറമെ സമാജജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്തി പ്രായോഗികമായ പരിശീലനം നേടുന്നതിനും സമയം കണ്ടെത്തും. ശതാബ്ദിയോടെ എല്ലാ മണ്ഡലങ്ങളിലും ശാഖാപ്രവര്‍ത്തനം എത്തും. 59,060 സംഘ മണ്ഡലങ്ങളാണ് രാജ്യത്ത് ആകെയുള്ളത്. നിലവില്‍ 38,000 മണ്ഡലങ്ങളിലാണ് പ്രവര്‍ത്തനമുള്ളത്. ദിവസവും നടക്കുന്നതും ആഴ്ചയില്‍ നടക്കുന്നതുമായ ശാഖകളുടെ നിലവിലെ എണ്ണം 95528 ആണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

Tags: RSS CentenarySocial TransformationRSS Akhil Bharatiya Karyakari Mandal BaitakDattatreya Hosabale
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
Main Article

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
India

അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ പ്രഹരം: ദത്താത്രേയ ഹൊസബാളെ

India

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് തന്നെ നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു ; രാഷ്‌ട്രസുരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം : ദത്താത്രേയ ഹൊസബാളെ

India

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

India

ഭാരതം സേവനത്തിന്റെ നാട്, ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങൾ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies