Categories: Football

ചെല്‍സി ടോട്ടനത്തെ തകര്‍ത്തു

Published by

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ചെല്‍സി. കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെതിരെയാണ് 4-1ന്റെ വമ്പന്‍ ജയം നേടിയത്.

ചെല്‍സിയുടെ സെനഗല്‍ സ്‌ട്രൈക്കര്‍ നിക്കോളാസ് ജാക്‌സണ്‍ നേടിയ ഹാട്രിക് ഗോളിന്റെ ബലത്തിലാണ് ചെല്‍സിയുടെ വിജയം. രണ്ടാം പകുതിയിലാണ് താരം മൂന്ന് ഗോളുകളും നേടിയത്.

തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ ടോട്ടനത്തെ മറികടന്നാണ് ചെല്‍സിയുടെ കരുത്തന്‍ വിജയം. ആറാം മിനിറ്റില്‍ ദേജാന്‍ കുലുസേവ്‌സ്‌കി ടോട്ടനത്തെ മുന്നിലെത്തിച്ചു. 35-ാം മിനിറ്റില്‍ ലഭിച്ചപെനല്‍റ്റി വലയിലെത്തിച്ച് കോള്‍ പാല്‍മര്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ 75, 90+4, 90+7 മിനിറ്റുകളിലാണ് നിക്കോളസ് ജാക്‌സണിന്റെ ഹാട്രിക് പിറന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by