ന്യൂദല്‍ഹി: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്ഹസന് അടുത്ത കളിക്ക് ഇറങ്ങില്ല. ലോകകപ്പില്‍ നിന്നും പുറത്തായ ബംഗ്ലാദേശിന് ഇനി പ്രാഥമിക ഘട്ടത്തിലെ ഏക മത്സരം മാത്രമാണ് ബാക്കിയുള്ളത്.
ടൈംഡ് ഔട്ട് വിവാദത്തിലൂടെ ശ്രദ്ധേയമായ ശ്രീലങ്ക-
ബംഗ്ലാദേശ് മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് ഷാക്കിബ് അല്‍ ഹസന് പരിക്കേറ്റത്. ചൂണ്ട് വിരലില്‍ പന്ത് കൊണ്ട് ഒടിവുപറ്റിയിരിക്കുകയാണ്. മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് ജയിച്ചു. 62 പന്തില്‍ 85 റണ്‍സ് നേടിയ ഷാക്കിബിന്റെ പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. താരം തന്നെയാണ് കളിക്കൊടുവില്‍ മികച്ച പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ശനിയാഴ്ച ബംഗ്ലാദേശിന്റെ അവസാന മത്സരം ഓസ്ട്രേലിയക്കെതിരെയാണ്. പൂനെയില്‍ രാവിലെ 10.30ന് നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ ബംഗ്ലാദേശിന്
വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് നേരിട്ടുള്ള യോഗ്യത ഉറപ്പിക്കാനായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: