പാലക്കാട്: കൂടുതല്‍ കാലം അഭിഭാഷകനായി ജോലി ചെയ്തതിനുള്ള ഗിന്നസ് റിക്കാര്‍ഡ് പാലക്കാട്ടെ അഡ്വ. പി.ബി. മേനോന്. 97 ാം വയസിലും സജീവ അഭിഭാഷക ജോലി ചെയ്യുന്ന പി.ബി. മേനോന് 73 വര്‍ഷവും 60 ദിവസവും അഭിഭാഷകനായി സേവനം ചെയ്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. 70 വര്‍ഷവും 311 ദിവസവും അഭിഭാഷകനായിരുന്ന ജിബ്രാള്‍ട്ടര്‍ സ്വദേശി ലൂയിസ് ഡബ്യു. ട്രിറെയുടെ റിക്കാര്‍ഡാണ് മേനോന് പഴങ്കഥയാക്കിയത്.
പാലക്കാട് പല്ലശ്ശനയില്‍ പാച്ചുവീട്ടില്‍ ബാലസുബ്രഹ്മണ്യ മേനോന് എന്ന പി.ബി. മേനോന് മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമബിരുദം നേടിയത്. മദ്രാസ് ഹൈക്കോടതിയില്‍ രണ്ടു വര്‍ഷത്തോളം പ്രാക്ട്രീസ് ചെയ്തശേഷമാണ് പാലക്കാടെത്തിയത്.
മേനോനെ സംബന്ധിച്ചിടത്തോളം ചെറിയ-വലിയ കേസ് എന്നില്ല. എല്ലാം പ്രധാനം തന്നെ. തന്റെ കക്ഷിക്ക് നീതിവാങ്ങിക്കൊടുക്കുക എന്നതാണ് അദ്ദേഹം പരമപ്രധാനമായി കാണുന്നത്. 97-ാം വയസിലും അദ്ദേഹം കോടതിയില്‍ ഹാജരാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: