ബെംഗ്ലൂരു: കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നാഗവാര റെയില്‍വെ സ്റ്റേഷന് പരിസരത്താണ് സംഭവം. നഗരത്തിലെ പാഴ്കുപ്പികളും പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിക്കുന്ന ജോലിയാണ് സുലൈമാന്‍. പതിവ് പോലെ സ്റ്റേഷന് പരിസരത്ത് തന്റെ ജോലി തുടരുന്നതിനിടെ ഒരു പൊതികെട്ട് കാണുന്നത്. തുറന്ന് നോക്കിയപ്പോള്‍ ഡോളറുകള്‍. അന്നേരം തന്നെ ശരീരം തളര്ന്നുപോലെയായി എന്ന് സുലൈമാന്‍ പറഞ്ഞു.
ഉടന്‍ തന്നെ ബെംഗ്ലൂരു സിറ്റി പോലീസിനെ അറിയിക്കുകയും പണം കൈമാറുകയും ചെയ്തെന്ന് സുലൈമാന്‍. മൂന്ന് മില്യണ്‍ യുഎസ് ഡോളര്‍. ഏകദേശം ഇന്ത്യന്‍ 25 കോടി രൂപ വിലവരും എന്നാണ് പോലീസ് പറയുന്നത്.
സംഭവം ഇങ്ങനെ: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നിന്നുള്ള സുലൈമാന്‍ നഗരത്തിലെത്തിയിട്ട് ഏതാനും വര്‍ഷങ്ങളായി. കഴിഞ്ഞ ദിവസം നാഗവാര റെയില്‍വേ ട്രാക്കില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെ പേപ്പറില്‍ പൊതിഞ്ഞ നി
ലയിലാണ് സുലൈമാന്‍ ഡോളര്‍ നോട്ടുകള്‍ കിട്ടിയത്. യുഎന്‍ ലെറ്റര്ഹെഡുള്ള ഒരു കത്തും കൂടെയുണ്ടായിരുന്നു. പണം കണ്ട ഉടന്‍ തന്നെ സുലൈമാന്‍ സിറ്റി പോലീസിനെ
വിവരമറിച്ചു. തുടര്‍ന്ന് പോലീസ സ്ഥലത്തെത്തി നോട്ടുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
കണ്ടെത്തിയ നോട്ടുകള്‍ വ്യാജമാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പൊതിയില്‍ നിന്നുള്ള രാസവസ്തു മണത്തതിനെ തുടര്‍ന്ന് സുലൈമാന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അസുഖം പിടിപെട്ട് രണ്ടു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹെബ്ബാള്‍ പോലീസ് ഇക്കാര്യം അന്വേഷിക്കുകയും കറന്സിനോട്ടുകള് പരിശോധനയ്ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: