Categories: Health

ഏത്തപ്പഴം പുഴുങ്ങിയോ, പുഴുങ്ങാതെയോ? പ്രാതലിന് കഴിക്കേണ്ടത് ഇങ്ങനെ..

Published by

ഒരു ദിവസത്തെ മുഴുവൻ‌ ഊർജ്ജം ലഭിക്കുന്നത് നാം രാവിലെ കഴിക്കുന്ന  ഭക്ഷണത്തിലൂടെയാണ്. നീണ്ട ഇടവേളയ്‌ക്കു ശേഷം ശരീരത്തിന് ലഭിക്കുന്ന ഭക്ഷണമായതിനാല്‍ തന്നെ പ്രാതൽ ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ്.  പ്രാതലിന് പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടതാണ്. അത്തരത്തിൽ പ്രാതലിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഏത്തപ്പഴം അഥവാ നേത്രപ്പഴം.

ഊര്‍ജ ദായകമാണ് ഇതിന്റെ സ്വാഭാവികമായ രുചി. പ്രാതലില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ഊര്‍ജം നല്‍കും. ക്ഷീണം മാറാന്‍ സഹായിക്കും. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ പോലുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരുകൾ നിറഞ്ഞതിനാൽ ശരീരഭാരം കുറയ്‌ക്കാൻ നേന്ത്രപ്പഴം സഹായിക്കും.

പുഴുങ്ങാത്ത പഴമാണ് കഴിക്കുന്നതെങ്കിൽ  മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് നല്ലത്. വെറുംവയറ്റില്‍ ഇത് കഴിയ്‌ക്കുന്നത് അസിഡിക് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. ഇതൊഴിവാക്കാന്‍ പുഴുങ്ങി കഴിക്കുന്നത് ഗുണം നല്‍കും.  ദഹന സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഇത് പുഴുങ്ങിക്കഴിച്ചാല്‍ ഈ പ്രശ്‌നം മാറിക്കിട്ടും. ദഹനം പെട്ടെന്ന് നടക്കും. നല്ല ശോധനയ്‌ക്കും ഏത്തപ്പഴം നല്ലതാണ്.

ഏത്തപ്പഴം തെരഞ്ഞെടുക്കുന്നതിലും കാര്യമുണ്ട്. കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. . തടി കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അധികം പാകമാകാത്ത, ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതില്‍ വൈറ്റമിന്‍ ബി6 ധാരാളമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by