എല്ലാ സംസ്ഥാനങ്ങളിലും ജില്ലകള്‍ തോറും ജില്ലാ സഹകരണബാങ്കുകള്‍ ആരംഭിക്കാന്‍ കേന്ദ്രനീക്കം. നബാര്‍ഡിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും കീഴിലായിരിക്കും ഈ ജില്ലാ സഹകരണബാങ്കുകള്‍ എന്നതിനാല്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത തീരെ ഇല്ല. ഇതിനായി 2020ലെ ദേശീയ സഹകരണ നയത്തില്‍ പുതിയ ആശയം സംയോജിപ്പിച്ച് മാറ്റങ്ങള്‍ വരുത്തും. കേരളത്തില്‍ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ എട്ടംഗ കേന്ദ്രസംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള വായ്പാ വിതരണം എങ്ങിനെയെന്ന് പഠിക്കും.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ ഭരിയ്ക്കുന്ന സംസ്ഥാനത്തെ ഒരു പിടി ബാങ്കുകളിലെ അഴിമതിക്കഥകള്‍ ദിനംപ്രതിയെന്നോണം പുറത്തുവരികയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചവര്‍ക്ക് തിരിച്ചുകിട്ടാനുള്ള മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയും ഉണ്ട്. ഇതുകൊണ്ടെല്ലാം വലഞ്ഞ കേരളത്തിലെ സാധാരണനിക്ഷേപകര്ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ് നിയന്ത്രണങ്ങളോടെ വരുന്ന ബാങ്ക് ആശ്വാസമാകും.
കേരളത്തില്‍ ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് സ്ഥാപിച്ചത്. വായ്പാ വിതരണം സുഗമമാക്കാന്‍ ജില്ലാ സഹകരണബാങ്കുകള്‍ വേണമെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ജില്ലാ സഹകരണബാങ്കുകള്‍ വായ്പയ്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നു എന്ന ന്യായം പറഞ്ഞാണ് ജില്ലാ സഹകരണബാങ്കുകള്‍ ലയിപ്പിച്ച് കേരളാ ബാങ്ക് തുടങ്ങിയത്.
ഇത് കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് അടിയാകും. കാരണം കൂടുതല്‍ സുരക്ഷിതമായി നിക്ഷേപിക്കാമെന്ന ആശ്വാസത്തോടൊപ്പം ഉദാരമായി വായ്പയും ലഭിക്കുമെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. അതേ സമയം സഹകരണബാങ്കുകളെ പിഴിഞ്ഞ് ജീവിച്ചിരുന്ന ഇടത്-വലത് നേതാക്കള്‍ക്ക് തിരിച്ചടിയാകും.
കേന്ദ്രം തന്നെ ജില്ലാ സഹകരണബാങ്കുകള്‍ ആരംഭിച്ചാല്‍ കേരളബാങ്കിനെ അത് ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. കേരളബാങ്കിനെ റിസര്‍വ്വ് ബാങ്കും നബാര്‍ഡും നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം കാരണം ഇവിടെ നേതാക്കളുടെ വായ്പാതിരിമറികള് നടക്കാനുള്ള സാധ്യത കുറഞ്ഞത് പലരേയും അസ്വസ്ഥരാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: