ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ അഴിമതിക്കാര്‍ മഹാദേവനെപ്പോലും വെറുതെവിട്ടില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന മഹാദേവ് വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതികരണം. സത്താ കേ ലിയേ സാര്‍ത് (അധികാരത്തിന് വേണ്ടി വാതുവയ്പ്പ്) എന്ന പ്രയോഗത്തോടെയാണ് ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ ജെ.പി. നദ്ദ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്.
‘ദുബായ്യില് നിന്നെത്തിയ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ പറയുകയാണ് ഞാന്‍ 800 കോടി രൂപ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് കൊണ്ടുവന്നയാളാണ് എന്ന്. ഇത്തരത്തിലൊരു അഴിമതി സര്‍ക്കാരിനെ നിങ്ങള്‍ക്കാവശ്യമുണ്ടോ. ഭൂപേഷ് ബാഗേലും അശോക് ഗെലോട്ടും കമല്‍നാഥും നെഹ്റു കുടുംബത്തിന് വേണ്ടി പണം ശേഖരിക്കുന്നവരാണ്’. നദ്ദ പരിഹസിച്ചു.
കോണ്‍ഗ്രസും അഴിമതിയും ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങളാണ്. കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അഴിമതിയുണ്ട് എന്നാണ് അര്‍ത്ഥം. പീരങ്കി അഴിമതിയും ഹെലികോപ്റ്റര്‍ അഴിമതിയും കല്‍ക്കരി അഴിമതിയും കോമണ്‍വെല്‍ത്ത് അഴിമതിയും മുതല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വരെ അഴിമതി നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും ജെ.പി. നദ്ദ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: