ശിവഗിരി: തൊണ്ണൂറ്റിഒന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പദയാത്രകളും ഗുരുപൂജാ ഉത്പന്ന സമര്‍പ്പണവും നിര്‍വഹിക്കാന്‍ ഗുരുധര്‍മ്മ പ്രചരണസഭ നേതൃത്വ സംഗമം തീരുമാനിച്ചു. ശിവഗിരി മഠത്തില്‍ ചേര്‍ന്ന സഭയുടെ ഉപദേശക സമിതി, കേന്ദ്രകാര്യ നിര്‍വാഹക സമിതി, ജില്ലാ നേതൃത്വം പോഷക സംഘടനകളായ മാതൃസഭ, യുവജനസഭ എന്നിവയുടെ സംയുക്തയോഗമാണ് തീരുമാനം കൈക്കൊണ്ടത്. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു.
ആലുവാ സര്‍വമത സമ്മേളനം, വൈക്കം സത്യഗ്രഹം എന്നിവയുടെ ശതാബ്ദിയുടെ ഭാഗമായി സഭ എറണാകുളം ജില്ലാ കമ്മിറ്റി ആലുവാ അദൈ്വതാശ്രമത്തില്‍ നിന്നും കോട്ടയം ജില്ലാ കമ്മിറ്റി വൈക്കം ടി.കെ. മാധവന്‍ സ്‌ക്വയറില്‍ നിന്നും പദയാത്രകള്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പദയാത്ര ഉണ്ടാകും.
തീര്‍ത്ഥാടന വേളയില്‍ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിക്കുംവിധം മറ്റു ജില്ലകളില്‍ നിന്നും ഗുരുപൂജയ്‌ക്കാവശ്യമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കും. പ്രത്യേക യൂണിഫോംധാരികളായ യുവജനസഭാ പ്രവര്‍ത്തകരും മാതൃസഭയുടെ വോളണ്ടിയേഴ്‌സും തീര്‍ത്ഥാടന കാലത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ സഭാ വൈസ് പ്രസിഡന്റുമാരായ അഡ്വ. വി.കെ. മുഹമ്മദ്, അനില്‍ തടാലില്‍, ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്‍, രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, കോര്‍ഡിനേറ്റര്‍ പുത്തൂര്‍ ശോഭനന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രന്‍ പുളിങ്കുന്ന്, ശശാങ്കന്‍, മലപ്പുറം യുവജനസഭാ ചെയര്‍മാന്‍ രാജേഷ് അമ്പലപ്പുഴ, മാതൃസഭാ പ്രസിഡന്റ് മണിയമ്മ ഗോപിനാഥന്‍, ജില്ലാ ഭാരവാഹികളായ ഡോ. സുശീല, മണിലാല്‍, എം.ഡി. സലിം, സി.കെ. മോഹനന്‍, വേണുഗോപാല്‍, ഗോപി വയനാട്, സുകുമാരന്‍ പാലക്കാട്, സോഫി വാസുദേവന്‍, വി.വി. ബിജുവാസ്, പദയാത്രാ ക്യാപ്റ്റന്‍ ഷാജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: