Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു; ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവ്, പോലീസും സര്‍ക്കാരും നിഷ്‌ക്രിയം

സ്വന്തം ലേഖകൻ by സ്വന്തം ലേഖകൻ
Nov 7, 2023, 09:58 am IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷച്ച് നൈറ്റ് ലൈഫ് നടപ്പിലാക്കിയ സാംസ്‌കാരിക ഇടനാഴി, മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു. നൈറ്റ്‌ലൈഫിന്റെ മറവില്‍ സംഘര്‍ഷങ്ങള്‍. പോലീസും സര്‍ക്കാരും നോക്കുകുത്തിയാകുന്നു. ശനിയാഴ്ച രാത്രിയില്‍ യുവാവിനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സിനിമാ സ്റ്റൈലില്‍ ചുറ്റും നിന്ന് നൃത്തം ചെയ്ത് യുവാക്കള്‍. അന്ന് മാത്രം ഉണ്ടായത് നാലു സംഘര്‍ഷങ്ങള്‍.

യുവാവിനെ നിലത്തിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൂന്തുറ സ്വദേശിയായ അക്‌സലനെയാണ് (27) ഒരുസംഘം നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ ഇതിന് ചുറ്റും നിന്ന് നൃത്തം ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസിന്റെ എയിഡ് പോസ്റ്റും കേരളീയത്തിന്റെ സുരക്ഷാ സന്നാഹനവും ഉള്ളിടത്ത് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ ആളെപ്പോലും പോലീസ് തിരിച്ചറിഞ്ഞത്. ആ സംഘര്‍ഷത്തില്‍ അക്‌സലന്റെ അനുജന്‍ ജനീഷിനും പരിക്കേറ്റു. അക്രമിസംഘത്തിലെ ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാനായത്. ഇതേദിവസം നാലു സംഘര്‍ഷങ്ങള്‍ മാനവീയം വീഥിയിലുണ്ടായി.

സംഘര്‍ഷത്തില്‍പ്പെട്ടവരെല്ലാം മദ്യപിച്ചും ലഹരി ഉപയോഗിച്ചും എത്തിയവരാണെന്ന് പോലീസും സമ്മതിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും മാനവീയം വീഥിയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പുതുക്കിപ്പണിത് സ്ഥാപിച്ച ടൈലുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. മാനവീയം റോഡ് തുറന്നുകൊടുത്തതിന് പിന്നാലെ ഒരു കുടംബത്തെ ഒരുകൂട്ടം അക്രമികള്‍ കൈയേറ്റവും ചെയ്തു. അന്ന് അധ്യാപിക അടക്കമുള്ള കുടുംബത്തിന് ക്രൂരമായി മര്‍ദനമേറ്റു. അധ്യാപിക വിളിച്ചുവരുത്തിയ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഏറെക്കാലമായി മാനവീയം വീഥി ലഹരിസംഘങ്ങളുടെ പിടിയിലാണ്. ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവാണിവിടെ. നൈറ്റ് ലൈഫ് ആരംഭിച്ചശേഷം ചെറുതും വലുതുമായുള്ള സംഘര്‍ഷങ്ങള്‍ പതിവാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പരാതിയുമായി ആരും സ്‌റ്റേഷനിലെത്താറില്ല. ലഹരി മാഫിയയും ക്രിമിനല്‍ സംഘങ്ങളും മാനവീയം വീഥിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തു. ലഹരിസംഘങ്ങള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതായി സമീപവാസികളും പറയുന്നു.

അതേസമയം മാനവീയം വീഥിയിലെ അക്രമിസംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ് പോലീസും സര്‍ക്കാരും. നൈറ്റ് ലൈഫില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംഘര്‍ഷം കുറയ്‌ക്കാനാണ് പോലിസിന്റെ സാന്നിധ്യമെന്നും കമ്മിഷണര്‍ നിര്‍ദേശിക്കുന്നു.

Tags: drug mafiyaThiruvananthapuramManaveeyam Roadattack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

Kerala

കൊട്ടാരക്കരയില്‍ ട്രാന്‍സ്ജെന്റേഴ്സും പൊലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി, നിരവധി പൊലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

World

ഇറാന്‍ -ഇസ്രായേല്‍ യുദ്ധം രൂക്ഷം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഇറാന്‍ ടിവി ആസ്ഥാനം ആക്രമിച്ചു, തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാന്‍

World

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies