റായ്പൂര്‍ : മിസോറാം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മിസോറാമില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഛത്തീഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് ആദ്യ ഘട്ടമായ ഇന്ന് 20 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. മിസോറാമില്‍ 40 മണ്ഡലങ്ങളാണ് ഉള്ളത്.
ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തില്‍ 223 സ്ഥാനാര്ത്ഥികാണ് ജനവിധി തേടുന്നത്. 40,78,681 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ജനവിധി തേടുന്നതില്‍ മാവോയിസ്റ്റ് ഭീകരരുടെ മേഖലയായ ബസ്തറും ഉള്‍പ്പെടും. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ സുഖ്മ ജില്ലയില്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീകാന്ത് എന്ന് ജവാനാണ് പരിക്കേറ്റത്. പട്രോളിങ് നടത്തുന്നതിനിടെ മാവോയിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച ഐ.ഇ.ഡി.യില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ചികിത്സയില്‍ പ്രവേശിപ്പിച്ച ശ്രീകാന്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം.
25000-ലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിവിധ ബൂത്തുകളിലായി വിന്യസിച്ചിരിക്കുന്നത്. നവംബര്‍ 17നാണ് രണ്ടാംഘട്ട വോട്ടടുപ്പ് . ഡിസംബര്‍ 3ന് വോട്ടെണ്ണും.
മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്. 174 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ആകെ 857,000 വോട്ടര്‍മാരുള്ളതില്‍ മലനിരകളില്‍ താമസിക്കുന്നവര്‍ക്ക് തപാല്‍ വഴി വോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: