ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രി
യ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം തേടി വൈസ് ചാന്‍സലറും രജിസ്ട്രാറും. കൂടുതല്‍ സമയം തേടുന്നത് കേസ് നീട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണെന്ന് ഹര്‍ജിക്കാരായ യുജിസി ആരോപിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും യുജിസി അഭ്യര്‍ത്ഥിച്ചു. അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വി സി, രജിസ്ട്രാര്‍, സെലക്ഷന് കമ്മിറ്റി എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ മൂന്നാഴ്ച സമയമാണ് മറുപടി സത്യവാങ്മൂലത്തിനായി തേടിയത്. കോടതി ഇതനുവദിച്ചു. ഇവരുടെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് യുജിസിക്കും രണ്ടാഴ്ച നല്കി. തുടര്‍ന്നാണ് കേസ് അഞ്ചാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചത്.
അന്തിമ വിധി അനുസരിച്ച് മാത്രമേ പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേസ് അനന്തമായി നീട്ടരുതെന്നും യുജിസി ആവശ്യപ്പെട്ടു. നിയമനം നിഷേധിക്കപ്പെട്ട ജോസഫ് സ്കറിയയും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: