കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ഡൊമിനിക്കിനെ 15ന് രാവിലെ 11 വരെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്.
ഏഴ് ദിവസത്തെ കസ്റ്റഡി നല്‍കാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഡൊമിനിക്കിന്റെ രാജ്യാന്തര ബന്ധവും സാമ്പത്തിക സ്രോതസും അടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘത്തലവന് ഡിസിപി എസ്. ശശിധരന് കോടതിയില്‍ പറഞ്ഞു. പ്രതിയുമായി പത്തിലേറെ സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തണമെന്നും ഡിസിപി പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കുക. അഭിഭാഷകനെ ആവശ്യമില്ലെന്ന് മാര്ട്ടിന് ഇന്നലെയും കോടതിയില്‍ പറഞ്ഞു. തനിക്ക് തന്റെ ശബ്ദത്തില്‍ തന്നെ കോടതിയില്‍ സംസാരിക്കണമെന്നും അതിനാലാണ് അഭിഭാഷകനെ വേണ്ടാത്തതെന്നും മാര്ട്ടിന് കോടതിയെ അറിയിച്ചു. അഭിഭാഷകനെ ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യമാണങ്കില്‍ അക്കാര്യം അറിയിക്കണമെന്നു ജഡ്ജി പ്രതിയോട് പറഞ്ഞു. ജയിലില്‍ ഉദ്യോഗസ്ഥര്‍ നല്ല പെരുമാറ്റമായിരുന്നുവെന്നും അവര്‍ക്ക് നന്ദി പറയുന്നുവെന്നും മാര്ട്ടിന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: