ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ആയില്യം പൂജദര്ശിച്ച് ആത്മനിര്‍വൃതി നേടി. നാഗദൈവങ്ങളുടെ അനുഗ്രഹത്തിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങളാണ് മണ്ണാറശാലയില്‍ എത്തിയത്. വലിയമ്മ ഉമാദേവീ അന്തര്‍ജനത്തിന്റെ സമാധിക്ക് ശേഷം ചെറിയമ്മ സാവിത്രി അന്തര്‍ജനത്തെ വലിയമ്മയായി അവരോധിച്ചെങ്കിലും അമ്മ സംവത്സര വ്രത ദീക്ഷയില്‍ തുടരുന്ന കാലമായതിനാല്‍ എഴുന്നള്ളത്ത് ഉണ്ടായിരുന്നില്ല.
ഇന്നലെ വെളുപ്പിന് മുതല്‍ മണ്ണാറശാലയിലേക്ക് വന്ഭക്തജനത്തിരക്കായിരുന്നു. രാവിലെ 10 മുതല്‍ ക്ഷേത്രത്തിന്റെ വടക്കേ നടയിലെ ഇല്ലത്തിന്റെ നിലവറയില്‍ അമ്മ ഭക്തരെ അനുഗ്രഹിച്ചു. അമ്മയെ കാണാനും വന്‍ ഭക്തജനത്തിരക്കായിരുന്നു. നാഗരാജാവിന്റെ തിരുനാളായ ഇന്നലെ പാരമ്പര്യ വിധി അനുസരിച്ച് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരപ്രകാരം ആയില്യം നാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജകള്‍ക്ക് ഇളയ കാരണവര്‍ കേശവന് നമ്പൂതിരി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: