തൃശ്ശൂര്‍: അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ) ചെയര്‍മാനായി പ്രിന്‍സ് തോമസ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് കമ്പനി കോര്‍പറേറ്റ് വിഭാഗം ജനറല്‍ മാനേജരാണ്. കെഡിഎച്ച്പി കമ്പനിയില്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍, ലീഗല്‍, പിആര്‍ വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ പി കെ യുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടി.ആര്. രാധാകൃഷ്ണനാണ് വൈസ് ചെയര്മാന്. ആസ്പിന്‍വാള്‍ ലി. എക്സി. ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ്. ആസ്പിന്‍വാള്‍ ഗ്രൂപ്പിലെ 4 കമ്പനികളുടെ ഡയറക്ടറാണ്. ഏറെനാളുകളായി ഉപാസിയുടെ ടാക്സേഷന്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: