ന്യൂദല്‍ഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ അഴിമതി പരാതി ഉയര്‍ന്ന മഹാദേവ് വാതുവയ്പ്പ് ആപ്പ് അടക്കം 22 ആപ്പുകള്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നിരോധിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച മഹാദേവ് ബെറ്റിങ് ആപ്പ് വഴി ശതകോടികള്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു.
തട്ടിപ്പുകാരായ വാതുവയ്പ്പ് ആപ്പിനെതിരെ ഐടി നിയമത്തിലെ 69 എ പ്രകാരം നടപടിയെടുക്കാന്‍ ഛത്തീസ്ഗട്ട് സര്‍ക്കാരിന് ശിപാര്‍ശ ചെയ്യാമായിരുന്നുവെന്നും അവരത് മൂടിവച്ചുവെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഇത്രവലിയ അഴിമതിയെപ്പറ്റിയുള്ള വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കാത്തത് ഛത്തീസ്ഗട്ട് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: