Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസന പ്രതീക്ഷയില്‍ പെരിനാട് റെയില്‍വെ സ്റ്റേഷന്‍

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Nov 6, 2023, 06:54 pm IST
inKerala, Kollam

പെരിനാട്: കൊല്ലം റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, തൊട്ടടുത്ത സ്റ്റേഷനായ പെരിനാട് റെയില്‍വെ സ്റ്റേഷനും വികസന പ്രതീക്ഷയില്‍.
കൊല്ലം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനാക്കണമെന്ന ആവശ്യം ഉയരുന്നു. 14 ഏക്കര്‍ റെയില്‍വെ ഭൂമിയുള്ള ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങളുണ്ട്.

കൊല്ലം റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മെമു ഷെഡ് അടക്കമുള്ളവ പെരിനാട്ടിലേക്ക് മാറ്റാന്‍ സാധിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള മെമു അടക്കമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പെരിനാട്ടില്‍ നിന്ന് ആരംഭിക്കാം.

ഇതോടൊപ്പം പെരിനാട്-കുണ്ടറ റെയില്‍പാത കണക്ട് ചെയ്താല്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ സാധിക്കും. പുനലൂര്‍-ആര്യങ്കാവ് റൂട്ടിലേക്കുള്ള ഗുഡ്‌സ് ട്രെയിനുകള്‍ക്ക് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്താതെ പോകാന്‍ സാധിക്കും. റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്

പരാധീനതകള്‍ ഏറെ

മെമു, പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രമാണ് പെരിനാട് സ്‌റ്റോപ്പുള്ളത്. കൊവിഡിനു മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന ഗുരുവായൂര്‍-മധുര, നാഗര്‍കോവില്‍-കോട്ടയം ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടില്ല. പ്രതിദിനം 300ല്‍ പരം യാത്രാക്കാരെത്തുന്ന സ്റ്റേഷനില്‍ മതിലുകളില്ലാത്തതിനാല്‍ ഏതു വഴിയും പ്ലാറ്റ്‌ഫോമിലേക്ക് കയറാം. കാലങ്ങളായി ഇവിടെ സുരക്ഷ കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്. പരിശോധനകളോ നടപടികളോ നിലവിലില്ല.

അത്യാവശ്യം തിരക്കുള്ള സ്റ്റേഷനില്‍ സിസിടിവി ക്യാമറകളില്ല. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്റ്റേഷനില്‍ എത്താറുള്ളൂ. സ്റ്റേഷന്‍ മാസ്റ്ററും പോയിന്റ്‌സ് വുമണും ഉള്‍പ്പടെ അഞ്ച് ജീവനക്കാരാണുള്ളത്.

രാത്രിയില്‍ വനിതാ ജീവനക്കാരി ഉള്‍പ്പടെരണ്ടു പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇവരുടെ സുരക്ഷിതത്വത്തിലും യാതൊരുവിധ ഉറപ്പുമില്ല. വളരെ ചെറിയ ഒരു ഷെഡിലാണ് ഇവര്‍ വിശ്രമിക്കുന്നത്. വേണ്ടത്ര വെളിച്ചവും സൗകര്യങ്ങളുമില്ല.

പുതുമുഖം നല്‍കാന്‍ ഹരിത കര്‍മ്മ സേന

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛതഹി സേവയുടെ ഭാഗമായി പെരിനാട് റെില്‍വേ സ്റ്റേഷനിലെ തരിശായ ഭൂമി ശുചീകരിച്ച് കൃഷിക്കായി ഉപയോഗിക്കാനൊരുങ്ങി ഹരിത കര്‍മസേന. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം ശുചീകരിച്ചിരുന്നു.

സ്റ്റേഷന്‍ പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് മാലിന്യനിക്ഷേപത്തിന് കാരണമാകുന്നത്. കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തി അവിടെ കൃഷിയിടമാക്കി റെയില്‍വേ സ്റ്റേഷന്‍
പരിസരം സൂക്ഷിക്കുക എന്നതാണ് ദൗത്യം. ഇതുവഴി കാര്‍ഷിക വിപണിയെ സഹായിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെയും നായശല്യവും ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോം

രണ്ടാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്‌റ്റേഷന്‍ മേല്‍നടപ്പാതയുടെ പാളികള്‍ പലതും നേരിയ തരത്തില്‍ ഇളകിയിട്ടുണ്ട്.

പെരിനാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയില്ലാത്ത നിലയില്‍

നായശല്യം

സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നായശല്യം കൂടുതലാണ്. ഒഴിഞ്ഞ പഴയ കെട്ടിടമായതിനാല്‍ മുഴുവന്‍ കാടുകയറി കിടക്കുകയാണ്. ഫുട്ഓവറില്‍ മുഴുവന്‍ സമയങ്ങളിലും നിരവധി നായ്‌ക്കളാണ് കൂട്ടം കൂടി കിടക്കുന്നത്. രണ്ട് പ്ലാറ്റ്
ഫോമുകളുളള സ്‌റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിലെത്താന്‍ ഇതുവഴിയെത്തുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

നായ്‌ക്കളെ സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോം പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് നായകള്‍ സ്ഥിരമായി തമ്പടിക്കാനുളള കാരണവുമാകുന്നു.

സാമൂഹ്യവിരുദ്ധ ശല്യം

റെയില്‍വേ സ്റ്റേഷന്‍ പരിധി കാടുംപടലവും കേറിയ അവസ്ഥയാണ്. സ്റ്റേഷനും പരിസരവും രാത്രിയില്‍ വിജനമാണ്. തുറസ്സായ സ്ഥലമായതുകൊണ്ടുതന്നെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്.

സ്റ്റേഷനോടു ചേര്‍ന്നുള്ള പ്ലാറ്റ്‌ഫോമിന്റെ വശങ്ങളില്‍ പൊന്തക്കാടാണ്. ഇവിടെ റെയില്‍വേ നിര്‍മാണത്തിനാവശ്യമായ സ്ലാബുകള്‍ അടുക്കിയിട്ടിട്ടുണ്ട്. ദിവസവും സന്ധ്യാസമയങ്ങളില്‍ ലഹരി ഉപയോഗത്തിനായി നിരവധി യുവാക്കള്‍ ഇവിടെ തമ്പടിക്കാറുണ്ട്. കുറ്റിക്കാടിന്റെ മറവായതിനാല്‍ കൂട്ടംകൂടി ഇരുന്നാലും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അറിയാന്‍ കഴിയില്ല. തിരക്കില്ലാത്ത സമയങ്ങളില്‍ ലഹരി സംഘത്തിന്റെ താവളമാണ് സ്റ്റേഷന്‍ പരിസരം.

നാട്ടുകാര്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിധിയിലുള്ള ഇരിപ്പിടങ്ങളിലും സന്ധ്യാ സമയങ്ങളില്‍ മദ്യപിക്കാന്‍ ആളുകള്‍ വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ലോക്കല്‍ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും പരിശോധനയില്ലാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകരമാകുന്നു. സ്റ്റേഷന്‍ പരിസരം ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ റെയില്‍വേ അധികൃതരോ പോലീസോ ശാശ്വതമായ ഒരു പരിഹാരവും കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങളില്‍ നിന്ന് സാമൂഹ്യ വിരുദ്ധര്‍ ടൈല്‍സ് ഇളകിക്കൊണ്ടു പോകുന്നതായും അടുത്ത കാലത്ത് ആരോപണമുയര്‍ന്നിരുന്നു.

Tags: developmentkollamPerinad railway station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.