കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് നല്‍കി വരുന്ന ഉജ്ജ്വല ബാല്യ പുരസ്‌ക്കാരം സിഎച്ച്എംഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വി. മന്‍മേഘിന്. 12-18 വയസുവരേയുളള കുട്ടികളുടെ പൊതു വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.
വിവിധതലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌ക്കാരമാണ് ഉജ്ജ്വല്‍ ബാല്യ പുരസ്‌ക്കാരം. ഏച്ചൂരിലെ അനന്തോത്ത് ഉല്ലാസിന്റെയും ഡോ. ഷിനിമോളുടേയും മകനാണ് മന്‍മേഘ്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും അയ്യായിരത്തിലേറെ വ്യത്യസ്ത ചിത്രങ്ങള്‍ ഈ കൊച്ചുമിടുക്കന്‍ ഇതിനകം വരച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 13 തവണ ചിത്രങ്ങളുടെ എക്‌സിബിഷന്‍ ഇതിനകം നടത്തി. വ്യത്യസ്ത ഡിനോസര്‍ വിഭാഗങ്ങളെക്കുറിച്ച് പഠനം നടത്തുകയും പിപിടി പ്രസന്റേഷനിലൂടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു വരുന്ന മന്‍മേഘ് വിവിധ സ്‌കൂളുകളില്‍ സഞ്ചരിച്ച് ക്ലാസുകളും എടുക്കാറുണ്ട്. ക്യാമ്പുകളിലും ക്ലാസുകള്‍ കൈകാര്യം ചെയ്യാറുണ്ട്. അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നേരത്തെ പതിനഞ്ചോളം സ്‌കൂള്‍ ചുമരില്‍ ചിത്രം വരച്ചിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി ഡിനോസര്‍ ചിത്രകല ശില്പകല എക്‌സിബിഷന്‍ നടത്തി. 16 സ്‌ക്വയര്‍ ഫീറ്റില്‍ പ്രകൃതിദത്ത നിറം കൊണ്ട് ഡിനോസറിന്റെ ചിത്രം വരച്ച് ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. രാജീവ് ഗാന്ധി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു.
കേരള ഫോക് ലോര്‍ അക്കാദമി സ്‌റ്റൈഫന്റ് നേടി. മലര്‍വാടി മഴവില്ല് സംസ്ഥാന തല ബാലചിത്ര രചനാ മത്സരത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. ഡിനോസര്‍ ബോയ് (മലയാളം കഥ), എന്‍ചാന്റെഡ് മെഡാലിയന്‍ (ഇംഗ്ലീഷ് കഥ) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടണ്ട്. പുസ്തകങ്ങളുടെ കവറുള്‍പ്പെടെ ഡിസൈന്‍ ചെയ്തതും കുഞ്ഞു കലാകാരന്‍ തനിച്ചാണ്. സാധാരണ സ്‌ക്കൂളില്‍ പഠനം നടത്തിയ മന്‍മേഘ് മൂന്ന് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും.
ചാലോട് ഗോവിന്ദാം വയല്‍ മഹാവിഷ്ണു ക്ഷേത്രച്ചുമരില്‍ 36 സ്‌ക്വയര്‍ ഫീറ്റില്‍ മന്‍മേഘ് വരച്ച ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: