ന്യൂദല്‍ഹി : സാധങ്ങളുടെ വില ഉയര്‍ന്നതോടെ അവശ്യ സാധനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ഇതിന്റെ ഭാഗമായ ‘ഭാരത് ആട്ട’ എന്ന പേരില്‍ ഗോതമ്പുപൊടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിക്കുക. വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ ഉലയ്ക്കാതിരിക്കാനും ലക്ഷമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ഇതിനായി 2.5 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കിലോയ്ക്ക് 21.5 രൂപയ്ക്ക് വീതം കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. ഇതാണ് ആട്ടയായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 27.5 എന്ന സബ്സീഡി നിരക്കിാണ് വിതരണം ചെയ്യുക.
രാജ്യത്തെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില നിലവാരം ഉയരുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതില്ലാതാക്കുന്നതിനും കര്‍ഷകരേയും ഒപ്പം സംരക്ഷിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഇതിനു മുമ്പ് തക്കാളിയുടെ വില വര്‍ധിച്ചപ്പോഴും അത് കുറയ്ക്കുന്നതിനായി കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു. അതിനുശേഷം ഭാരത് ദാല്‍ എന്ന പേരില്‍ ഉത്പ്പനം പുറത്തിറക്കി പരിപ്പിന്റെ വില വര്‍ധിക്കുന്നത് നിയന്ത്രിച്ചു. ഉള്ളിയ്ക്ക് വില നിയന്ത്രണം കൊണ്ടുവരാനും അത് ആവര്‍ത്തിച്ചു.
ഉത്പ്പാദനം പൂര്‍ത്തിയാക്കി രാജ്യത്തെ 2000 സര്‍ക്കാര്‍ ഔട്ലെറ്റുകള് വഴിയാണ് ഭാരത് ആട്ട ജനങ്ങളിലേക്ക് എത്തിക്കുന്നത്. കൂടാതെ 700 മൊബൈല്‍ വാനുകള്‍ വഴിയും ജനങ്ങള്‍ക്കിത് വാങ്ങാം. ഉത്സവ സീസണില്‍ ഗോതമ്പിന്റേയും ഇതര ധാന്യ ഉത്പ്പന്നങ്ങളുടേയും വില നിലവാരം ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് കണ്‍സ്യൂമര്‍ അഫയേഴ്സ് സെക്രട്ടറി രോഹിത് സിങ് പറഞ്ഞു. മറ്റ് അവശ്യവസ്തുക്കളുടെ വില ഉയരുന്നതിനെതിരേയും ഇത്തരത്തിലുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുണ്ടാകുമെന്നും രോഹിത് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: