മൂവാറ്റുപുഴ : ശബരിമല മേല്‍ശാന്തിയായി നിയോഗിക്കപ്പെട്ട പി.എന്‍. മഹേഷ് നമ്പൂതിരിയെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെത്തിയാണ് ബിജപി എറണാകുളം മേഖലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്.
മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍, ജനറല്‍ സെക്രട്ടറി കെ.എം. സിനില്‍, വാഴക്കുളം മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, ജനറല്‍ സെക്രട്ടറിമാരായിട്ടുള്ള കെ.എന്‍. അജീബ്, അജു, ജയകൃഷ്ണന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: