ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.വീടിനുള്ളിൽ റോയ് കിടന്നുറങ്ങുകയായിരുന്നു. ഈ സമയം മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.
വലിയ മണ്ണിടിച്ചിലായിരുന്നില്ല ചോരയാറിൽ ഉണ്ടായത്. എന്നാൽ റോയ് താമസിച്ചിരുന്നത് ദുർബലമായ കെട്ടിടത്തിലായത് ജീവഹാനിയ്ക്ക് കാരണമാകുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കിയിൽ രണ്ടിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്. ഇവിടിങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: