തിരുവനന്തുപുരം: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന പരാതി ഉയര്‍ന്ന ഉടന്‍ നടന്‍ സുരേഷ് ഗോപിയെ തന്റെ പറയാതെ വയ്യ എന്ന പ്രത്യേക ടെലിവിഷന്‍ പരിപാടിയിലൂടെ വധിക്കാനിറങ്ങിയ ഷാനി പ്രഭാകരന് പക്ഷെ ലഭിച്ചത് പ്രേക്ഷകരുടെ വക വധം. ഷാനി പ്രഭാകരറിന്റെ ഈ ടിവി ഷോ മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഷാനി പ്രഭാകര്‍ എന്ന അവതാരികയെ വെള്ള കുടിപ്പിക്കുന്ന മറുപടിയാണ് പ്രേക്ഷകര്‍ ഈ ടിവി പരിപാടിയുടെ താഴെ പങ്കുവെച്ചിരിക്കുന്നത്. ആകെ 6272 കമന്‍റുകളാണ് ഈ പരിപാടിയ്‌ക്കുള്ള പ്രതികരണമായി യൂട്യൂബില്‍ വന്നിരിക്കുന്നത്. ഇതില്‍ 99 ശതമാനത്തിലധികം മറുപടിയും സുരേഷ് ഗോപിയെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്നതാണ്. ഒപ്പം ഷാനിയുടെ നിലവാരം മനസ്ലിലായി എന്നും ചില പ്രേക്ഷകര്‍ കുറിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടായി അഭിനയത്തിലൂടെയും സ്വഭാവശുദ്ധിയിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും മലയാളമനസ്സില്‍ വേരോട്ടമുണ്ടാക്കിയ നായകനാണ് സുരേഷ് ഗോപി. ഒരു ദിവസം കൊണ്ട് അദ്ദേഹത്തെ സ്വഭാവഹത്യ ചെയ്യാനാവില്ല എന്ന തെളിയിക്കുന്നതാണ് ഷാനി പ്രഭാകറിന് പ്രേക്ഷകര്‍ നല്‍കിയ മറുപടികള്‍. “ഷാനി എന്തൊക്ക പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലുംരാഷ്‌ട്രീയ മായി എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി ഒരു നല്ല മനുഷ്യ നാണ് അത് പറയാതെ വയ്യ”- രാജു എന്ന പ്രേക്ഷകന്‍ പറയുന്നു.
ചില പ്രതികരണങ്ങള്‍ കാണാം:
“എന്ത് നിങ്ങൾ പറഞ്ഞാലും ജനങ്ങൾ ഒരിക്കലും സുരേഷ് ഗോപിയെ തെറ്റിദ്ധരിക്കയില്ല. Support സുരേഷ് ഗോപി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ❤❤”- സന്തായ് എന്ന പ്രേക്ഷകന്റെ പ്രതികരണം ഇതാണ്. “സുരേഷ് ഗോപി ആരാണെന്നും എങ്ങനെ ആണെന്നും ജനങ്ങൾക്കറിയാം.. ഞങ്ങൾക്കും സത്യം എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് മാത്രം ഇപ്പോൾ മനസിലാക്കുക”- ഇന്ദിര സുനില്‍ എന്ന പ്രേക്ഷക പറയുന്നു.
“സുരേഷ് ഗോപി ഒരു തെറ്റും ചെയ്തതായി എനിക്ക് തോന്നുന്നില്ല ഇത് കരുതികൂട്ടി അദ്ദേഹത്തെ അപമാനിക്കുവാ full support Suresh gopy 👍 💖”- ഗോഡ് വിന്‍ അലക്സ് കുറിക്കുന്നു. “രാഷ്‌ട്രീയം വച്ചൊന്നും അല്ല ഞങ്ങൾ പ്രതികരിക്കുന്നത് അദ്ദേഹം ഞങ്ങളെ സംബന്ധിച്ചു നല്ലൊരു ജന്റിൽമാൻ ആണ്. അതു ജനങ്ങൾക്കു മുഴുവൻ അറിയും”- സലിം ബാബു പറയുന്നു. “🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👍👍👍👍❤❤❤❤❤❤❤നന്മയുള്ള മകനായി എത്ര മാന്യമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. സാരമില്ല. ഇത് സുരേഷ്ഗോപിക്ക് കൂടുതൽ വോട്ട് കിട്ടാൻ സഹായിക്കും.”- കെന്നി ജി പറയുന്നു. “അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടല്ലോ ആ പിതൃ വാത്സല്യം അത് മനസിലാക്കാൻ പറ്റാത്തത് ആ കുട്ടിയുടെ തെറ്റാണ്”- എന്നാണ് വീണ ജിയുടെ പ്രതികരണം.
നേരത്തെ ഷാി പ്രഭാകറിന്റെ സുരേഷ് ഗോപിയ്‌ക്കെതിരായ ടിവി ഷോയ്‌ക്കെതിരെ ദേശാഭിമാനി പത്രത്തിന്റെ മുന്‍ അസോസിയേറ്റ് എഡിറ്ററായ ജി.ശക്തിധരന്‍ ആഞ്ഞടിച്ചിരുന്നു. “സുരേഷ് ഗോപിയെപ്പോലെ ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങൾ പിന്നിട്ട , ലബ്ധപ്രതിഷ്‌ഠനായ നടൻ എന്ന നിലയ്‌ക്ക് പേരെടുത്ത ഒരാളോട് കാട്ടേണ്ട ആദരവിന്റെ കണിക പോലും അവതാരക ഇവിടെ കാണിച്ചില്ല, എന്നുമാത്രമല്ല ഓരോ നാലോ അഞ്ചോ വരികൾ പറഞ്ഞുടനെ കഥാനായകനെ ചവിട്ടിയരക്കുന്ന വിഷസൂചി കുത്തികയറ്റിക്കൊണ്ടിരുന്ന ഈ പരിപാടിയെ മലയാളമനോരമ ന്യൂസിന്റെ സ്ത്രീപക്ഷ മാനിഫെസ്റ്റോയായി കാണക്കാക്കണമെങ്കിൽ ആ മാധ്യമം വലിയ വില നൽകേണ്ടിവരും”- ജി. ശക്തിധരന്‍ തന്റെ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: