അല്ലയോ ഗുരുജീ,
എന്റെയീ ചെറുനേത്രങ്ങള്‍
അവിടുത്തെ കാലടികളില്‍
വീണുടയട്ടെ,
എന്നാല്‍ ഞാനതവിടെ
അര്‍പ്പിക്കുന്നില്ല.
അവയങ്ങനെ
അങ്ങയുടെ ഹൃദയാന്തരത്തില്
പ്രവേശിക്കുമാറാകട്ടെ,
എന്നാലും ഞാനതവിടെ
അര്‍പ്പിക്കുന്നില്ല.
പിന്നെയവ അങ്ങയുടെ
തിരുശിരസ്സിലേക്ക് പ്രവേശിക്കട്ടെ,
പക്ഷേ അവിടെയും
ഞാനര്‍പ്പിക്കുകയില്ല.
ഒരു പൂജാരി
ആരതിയുഴിയുന്ന പോലെ
ആപാദചൂഡമങ്ങയെ
ഊഴമിട്ടുഴിയാന്
അവരങ്ങനെ യത്നിക്കട്ടെ
അങ്ങനെയങ്ങനെ,
ആ തെളിവാര്‍ന്ന
ബുദ്ധിയില്‍നിന്നും
ഞാന്‍ ജ്ഞാനം നേടട്ടെ,
ആ ജ്ഞാനം കൊണ്ടുവേണം
എനിക്ക് ആദര്‍ശവാനാകാന്‍.
ആ പരിശുദ്ധ ഹൃദയത്തില്‍നിന്നും
ഞാന്‍ മനുഷ്യത്വം നേടട്ടെ,
അതുകൊണ്ടുവേണം
എനിക്കൊരു കാര്യകര്ത്താവാകാന്.
ആ പവിത്രപാദങ്ങളില്നിന്നും
ഞാന്‍ ദിശാബോധം നേടട്ടെ,
അതുകൊണ്ടുവേണം
എനിക്കങ്ങയെ പിന്തുടരാന്…
(ആര്‍എസ്എസ് പ്രചാരകനായിരുന്ന ശരത് എടത്തിലിന്റെ ശേഖരത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: