ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഒരുവര്‍ഷത്തെ ഭരണം വിജയകരമായി പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സുനാകിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു.
വ്യാപാരം, നിക്ഷേപം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ സമഗ്രവും തന്ത്രപ്രധാനവുമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതു തുടരാനുള്ള പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാരകരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിലെ പുരോഗതിയെ ഇരുവരും സ്വാഗതം ചെയ്തു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും ചര്‍ച്ചയായി. ഭീകരത, മോശമായ സുരക്ഷാസാഹചര്യം, സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടല്‍ എന്നിവയില്‍ ഇരുനേതാക്കളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, മാനുഷികസഹായത്തിന്റെ തുടര്‍ച്ച എന്നിവയുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇരുനേതാക്കളും ധാരണയാകുകയും ദീപാവലി ആശംസകള്‍ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: