Categories: KeralaEducation

മറൈൻ എഞ്ചിനീയറാകാണോ? ജിഎംഇ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ്

Published by

വാണിജ്യ കപ്പലുകളിൽ മറൈൻ എഞ്ചിനീയറാകാൻ താത്പര്യമുള്ളവർക്ക് സുവർണാവസരമൊരുക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ്. ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയറിംഗ് (ജിഎംഇ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സിലേക്ക് നവംബർ 21 വരെ അപേക്ഷിക്കാവുന്നതാണ്.

ജനുവരി ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ആകെ 114 സീറ്റുകളാണുള്ളത്. ഏതെങ്കിലും ഷിപ്പിംഗ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ കോഴ്‌സുകളിൽ പ്രവേശനം നേടാവുന്നതാണ്. അപേക്ഷ ഫോം ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി അപേക്ഷ പൂർത്തിയാക്കിയ ശേഷം  ഹാർഡ് കോപ്പികൾ സ്പീഡ് പോസ്റ്റിൽ അയക്കേണ്ടതാണ്.

50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/മെക്കാനിക്കൾ സ്ട്രീം/ നേവൽ ആർക്കിടെക്ചർ സ്ട്രീം/ മറൈൻ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷ് ഭാഷയിൽ 50 ശതമാനം മാർക്ക് വേണം. കോഴ്‌സ് തുടങ്ങുന്ന ദിവസം 28 ദിവസം കവിയരുത്. മികച്ച ആരോഗ്യം നിർബന്ധമാണ്. 157 സെ.മീ ഉയരവും അനുയോജ്യമായ തൂക്കവും നെഞ്ചളവും വേണം.

കടൽ ജോലിക്കുള്ള മാനസിക ശേഷി വിലയിരുത്തുന്ന എംഎംപിഎ ടെസ്റ്റിൽ യോഗ്യത തെളിയിക്കണം. 2024 ജനുവരി ഒന്നിന് 24 വയസ്സ് കവിയാത്തവർക്കും ബിടെക്കിനും 60 ശതമാനം മാർക്കുള്ളവർക്കും സ്‌പോൺഷർഷിപ്പിൽ മുൻഗണ ലഭിക്കും. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിനന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by