അബുദാബി: ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ . ഇത് സംബന്ധിച്ച് യുഎഇ മന്ത്രി സാറാ മുസല്ലവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
ഐഐടി ഡൽഹി-അബുദാബി ക്യാമ്പസ് സ്ഥാപിച്ചതിന് മന്ത്രിയെയും നേതൃത്വത്തെയും പ്രധാൻ അഭിനന്ദിച്ചു. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെയും നയതന്ത്രത്തിന്റെയും മാതൃകയാക്കാൻ ഇത്തരം പദ്ധതികൾ വഴി കഴിയുമെന്ന് കൂടിക്കാഴ്ചയ്‌ക്കിടെ പ്രധാൻ പറഞ്ഞു. എമിറേറ്റ്സിലെ ഇന്ത്യൻ കുട്ടികൾ സ്വരാജ്യത്തിന്റെ വേരുകളുമായും പാഠ്യപദ്ധതികളുമായും നിരന്തരബന്ധം പുലർത്തുന്നുണ്ട്. ഇതിനായി യുഎഇ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിന്റെ പുരോഗതിയുടെ വിലയിരുത്തൽ, സിബിഎസ്ഇ ഇന്ത്യൻ സ്കൂളുകൾക്ക് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻ്റ് നോളജ് (ADEK) നൽകുന്ന പിന്തുണ, ദുബായി കേന്ദ്രീകരിച്ച് സിബിഎസ്ഇ ഓഫീസ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇരുരാജ്യങ്ങളിലെയും മന്ത്രിമാരുടെ ചർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: