കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിച്ച് യൂട്യൂബ്. കൗമാരക്കാർക്കുള്ള വിഷയങ്ങൾ നിർദ്ദേശിക്കുന്നതിലാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ബോഡി ഇമേജ് പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ സംബന്ധിച്ച വീഡിയോകൾ കൗമാരക്കാർക്ക് നിരന്തരം റെക്കമെന്റ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കുകയാണ് യൂട്യൂബ്.
ശാരീരിക സവിശേഷതകൾ താരതമ്യം ചെയ്യുന്നതും, അവയിൽ ഒന്നിനെ നല്ലതെന്ന് കാണിക്കുന്നതും, ഫിറ്റ്‌നസ് ലെവലുകളെയും ശരീരഭാരത്തെയും ആദർശവൽക്കരിക്കുന്നതും, ആക്രമണോത്സുകവുമായ ഉള്ളടക്കം കൗമാരിക്കാരിലെത്തുന്നത് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം ഉള്ളടക്കങ്ങൾ ഒറ്റകാഴ്ചയിൽ നിരുപദ്രവകരമാകാം എന്നാൽ കൗമാരക്കാർ അത് ആവർത്തിച്ചാവർത്തിച്ചു കാണുന്നത് പ്രശ്നമാവുമെന്നാണ് പഠനങ്ങൾ പറയുന്നത്.
യുഎസിലാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ശുപാർശകൾ യൂട്യൂബ് പരിമിതപ്പെടുത്തിയത്. അടുത്ത വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. സോഷ്യൽ മീഡിയ കമ്പനികളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിയ്‌ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ യൂട്യൂബ് കടുപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: