ന്യൂദല്‍ഹി: താജ്മഹല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ചരിത്ര പുസ്തകങ്ങളില്‍ ഉള്ളതെന്നും ഇവ തിരുത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡന്റ് സുര്‍ജിത് സിങ് യാദവ് നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി പുരാവസ്തുവകുപ്പിന് വിട്ടു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് സതീഷ് ചന്ദര്‍ ശര്‍മ്മ, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവര്‍ നിര്‍ദേശിച്ചു. രാജാമാന്‍ സിങ് നിര്‍മ്മിച്ച കൊട്ടാരം തകര്‍ത്ത് അവിടെ താജ്മഹല്‍ പുതുതായി പണിയുകയായിരുന്നുവെന്ന വാദം തെളിയിക്കാന്‍ ചരിത്രപരമായതെളിവുകള് ഒന്നുമില്ലെന്നും ഈ സാഹചര്യത്തില്‍ ഷാജഹാനാണ്, ഇത് നിര്‍മ്മിച്ചതെന്ന ചരിത്രപുസ്തകങ്ങളിലെ അവകാശ വാദം തിരുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
താജ്മഹലിന്റെ പ്രായം സംബന്ധിച്ച് പഠനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തെറ്റായ കാര്യങ്ങളാണ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ വെബ്സൈറ്റില്‍ത്തന്നെ വൈരുധ്യം കാണാം. 1631ല്‍ ഷാജഹാന്റെ പത്നി മുംതാസ് മഹല്‍ അന്തരിച്ച് ആറു മാസത്തിനകം അവരുടെ മൃതദേഹം, താജ്മഹലില്‍ വയ്ക്കാന്‍ ആഗ്രയിലേക്ക് മാറ്റിയെന്നാണ് സൈറ്റില്‍ ഒരിടത്ത് പറയുന്നത്. എന്നാല്‍ താജ്മഹല്‍ പൂര്‍ത്തിയാക്കാന്‍ 17 വര്‍ഷം എടുത്തുമെന്നും 1648ല്‍ പൂര്‍ത്തിയായി എന്നുമാണ് സൈറ്റില്‍ മറ്റൊരിടത്ത് പറയുന്നത്.
ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ശില്‍പ്പിയെന്ന് പറയുന്നു. എന്നാല്‍ ലാഹോറിണ് ശില്പ്പിയെന്നത് പറയുന്നത് സാഹചര്യങ്ങള്‍ വച്ചു മാത്രമാണ് പഠനത്തില്‍ താന്‍ കണ്ടെത്തിയത്. ഷാജഹാന്റെ ചരിത്രകാരന്മാര് ആരും ശില്പ്പിയെക്കുറിച്ച് ഒരിടത്തും പറയുന്നില്ല. ഇത്രയും വലിയ ശവകുടീരത്തെപ്പറ്റി പറയാത്തത് ആത്ഭുതകരമാണ്. അതിനര്‍ഥം രാജാ മാന്‍ സിങ് നിര്‍മ്മിച്ച കൊട്ടാരം തകര്‍ത്തിട്ടില്ലെന്നും നവീകരിച്ച്, പരിഷ്ക്കരിച്ച് താജ്മഹലിന്റെ ഇന്നത്തെ രൂപമാക്കിയതാണെന്നുമാണ്, ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: